ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലർ കം കമ്യൂണിറ്റി വെൽഫെയർ സംഘം 26 ന് നജ്‌റാൻ, ബിഷ, തബൂക്ക് സന്ദർശിക്കും. നജ്‌റാനിൽ നജ്‌റാൻ ഹോട്ടലിലും (017-5221919, 5221418), ബിഷയിൽ റഗ്ദാൻ ഹോട്ടലിലും (017-6220474), തബൂക്കിൽ അൽഗുറൈദ് സെന്ററിലെ വി.എഫ്.എസ് ഓഫീസിലുമാണ് സംഘം തങ്ങുക. രാവിലെ എട്ട് മുതൽ 12 മണി വരേയും ഉച്ചക്ക് ഒന്ന് മുതൽ ഏഴ് വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴിൽ, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിർദേശങ്ങളും എഴുതിയായിരിക്കണം നൽകേണ്ടത്.