ന്യൂദൽഹി- ഐ.എസ്.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് ജയം ഇനിയും അകലെ. ദൽഹിയുമായുള്ള അവരുടെ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ന്യൂദൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയിത്തിൽ നടന്ന മത്സരത്തിൽ അധിക സമയവും പന്ത് നിയന്ത്രിച്ചത് ചെന്നൈയിനാണെങ്കിലും അവർക്ക് ഗോളടിക്കാനായില്ല. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ദൽഹിയുടെ ഗോളി ഫ്രാൻസിസ്‌കോ ഡൊറോൺസോറോയെ വൻമതിലായി നിലകൊണ്ടു.
സീസണിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈയിന് ഈ സമനില ആശ്വാസമാണ്. നാല് മത്സരങ്ങളിൽനിന്ന് ഒരു പോയന്റുള്ള അവർ ഇപ്പോൾ ഒമ്പതാമതാണ്. മൂന്ന് പോയന്റുമായി ദൽഹി എട്ടാമതും.