അബുദാബി- ഭീകരവാദവുമായി ബന്ധപ്പെട്ട ഒന്‍പതു പേരുടെ പട്ടിക യു.എ.ഇ മന്ത്രിസഭ പുറത്തുവിട്ടു. ഭീകരവാദത്തിന് സാമ്പത്തിക സഹായവും മറ്റും നല്‍കുന്നവരുടെ പേരാണ് പുറത്തുവിട്ടത്. മുഹമ്മദ് ഇബ്രാഹിം ഒഹദി, ഇസ്മായില്‍ റദ്‌വി, അബ്ദുല്ല സമദ് ഫാറൂഖി, മുഹമ്മദ് ദാവൂദ്, അബ്ദുല്‍ റഹ്മാന്‍ മന്നാന്‍, മുഹമ്മദ് നഈം ബറാഷി, അബ്ദുല്‍അസീസ് ഷാ സമാനി, സദര്‍ ഇബ്രാഹിം, ഹഫീസ് അബ്ദുല്‍ മജീദ് എന്നിവരുടെ പേരാണ് യു.എ.ഇ പുറത്തുവിട്ടത്. ഇവരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന് നിര്‍ദേശം നല്‍കി. ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം നടത്തുന്ന ബഹ്‌റൈന്‍, സൗദി രാജ്യങ്ങളുടെ പട്ടികയിലും ഇവരുടെ പേരുവിവരം ചേര്‍ത്തിട്ടുണ്ട്.