ദുബായ്- സ്‌പോണ്‍സറുടെ നാല് വയസ്സുള്ള മകനെ ലൈംഗികോദ്ദേശ്യത്തോടെ പീഡിപ്പിച്ച ഫിലിപ്പനോ വേലക്കാരിക്ക് ആറു മാസം ജയില്‍ശിക്ഷ. ഡയാപര്‍ മാറ്റുന്നതിനിടെ സ്ഥിരമായി ഇവര്‍ കുട്ടിയുടെ ഗുഹ്യഭാഗങ്ങളില്‍ അമര്‍ത്തുമായിരുന്നു. ഇത് കുട്ടിക്ക് അസഹ്യമായ വേദനക്കിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.
മലദ്വാരത്തിന് സമീപം വേദനയെടുക്കുന്നതായി പറഞ്ഞ കുട്ടിയെ മാതാവ് പരിശോധിച്ചപ്പോള്‍ ചുവന്ന പാടുകള്‍ കണ്ടു. കൂടുതല്‍ ചോദിച്ചതോടെ വേലക്കാരിയുടെ ഉപദ്രവം കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിച്ചു. കുട്ടി പീഡനത്തിന് ഇരയായതായി അദ്ദേഹം സ്ഥിരീകരിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതി ഇവര്‍ക്ക് മൂന്നു മാസംതടവ് വിധിച്ചെങ്കിലും അപ്പീല്‍കോടതി അത് ആറുമാസമാക്കി വര്‍ധിപ്പിച്ചു.