റിയാദ്- സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷിക ബോണസ് പുനസ്ഥാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി 2016 ല്‍ നിര്‍ത്തിവെച്ച ബോണസാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ബോണസിനുള്ള മാനദണ്ഡങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്നും 2019 ജനുവരി മുതല്‍ ലഭ്യമാക്കി തുടങ്ങുമെന്നും സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ ഹാംദാനെ ഉദ്ധരിച്ച് അല്‍ അറബിയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന പ്രഖ്യാപനം നടത്തിയതില്‍ അദ്ദേഹം രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി പറഞ്ഞു.
2016 ല്‍നിര്‍ത്തി വെച്ച ബോണസ് 2017 ഏപ്രിലില്‍ സൈനികര്‍ക്കും സിവില്‍ ഉദ്യോഗസ്ഥര്‍ക്കും പുനസ്ഥാപിച്ചിരുന്നു.