റിയാദ് - പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ മരണത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കുടുംബത്തെ അനുശോചനം അറിയിച്ചു. ജമാൽ ഖശോഗിയുടെ പുത്രൻ സ്വലാഹ് ഖശോഗിയുമായി ഫോണിൽ ബന്ധപ്പെട്ട് രാജാവ് കുടുംബത്തെ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിൽ തങ്ങളെ ആശ്വസിപ്പിച്ചതിന് സൽമാൻ രാജാവിന് സ്വലാഹ് ഖശോഗി നന്ദി പറഞ്ഞു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജമാൽ ഖശോഗിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. സ്വലാഹ് ഖശോഗിയുമായി ഫോണിൽ ബന്ധപ്പെട്ടാണ് കിരീടാവകാശി കുടുംബത്തെ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തത്.