ഷാര്‍ജ- ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 12 വെയര്‍ഹൗസുകള്‍ കത്തിയമര്‍ന്നു. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിനാണ് അപകടം. അഗ്നിശമന സേന പാഞ്ഞെത്തി തീയണച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ അവര്‍ക്കായി. സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പോലീസ് പ്രദേശം വലയം ചെയ്തിരിക്കുകയാണ്.