അബുദാബി- പ്രളയത്തെതുടര്‍ന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചതിനാല്‍ യാത്ര മാറ്റിവെക്കേണ്ടിവന്നവര്‍ക്ക് നവംബര്‍ 15 വരെ സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 16 മുതല്‍ 29 വരെ യാത്ര ചെയ്യാനാകാത്തവര്‍ക്കാണ് ടിക്കറ്റ് മാറ്റി നല്‍കുക. ഇങ്ങനെ മാറ്റി നല്‍കുന്ന ടിക്കറ്റില്‍ നവംബര്‍ 30ന കം യാത്ര ചെയ്യുകയും വേണം. നവംബര്‍ 15ന് ശേഷം തീയതി മാറ്റുന്നവരില്‍നിന്ന് ഫീസ് ഈടാക്കുമെന്നും എയര്‍ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.