ദമാം- ഒരാഴ്ചയായി ദമാമില്‍ കാണാതായ മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണു(25) വിനെ ഖോബാര്‍ പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തി. സ്‌പോണ്‍സറും പ്ലീസ് ഇന്ത്യാ പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയത്.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യക
ഈ മാസം 13 ന് രാത്രി ദമാം എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുവരുംവഴിയാണ് ജിഷ്ണു പോലീസിന്റെ പിടിയിലായത്. അല്‍ ഹസയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന ഒരാളെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോയതായിരുന്നു. മുജീബ് ബാലുശ്ശേരി, സതീഷ് പാലക്കാട്, ലത്തീഫ് തെച്ചി, ജയന്‍ നീലേശ്വരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി സമൂഹ്യ പ്രവര്‍ത്തകര്‍ ജിഷ്ണുവിനുവേണ്ടി വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പും നിലവിലുണ്ടായിരുന്നു.