പാലക്കാട്- കൊഴിഞ്ഞമ്പാറയില്‍ യുവാവ് ഭാര്യയേയും രണ്ടു മക്കളേയും വെട്ടിക്കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി. പ്രതി ചിറ്റൂര്‍ സ്വദേശി മാണിക്യന്‍ തിങ്കളാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് ദാരുണ കൊലപാതകം പുറത്തറിയുന്നത്. കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവര്‍ താമസിച്ചുവരുന്ന കൊഴിഞ്ഞമ്പാറയിലെ വാടക വീട്ടിലെത്തി. ഒരു വര്‍ഷം മുമ്പാണ് കുടുംബം കൊഴിഞ്ഞമ്പാറയിലേക്ക് താമസം മാറ്റിയത്. നേരത്തെ കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തായിരുന്നു താമസം. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.