കോട്ടക്കൽ: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിന് കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ബോധവൽക്കരണ ക്ലാസ് പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു.
വെള്ളപ്പൊക്കം, തീപ്പിടുത്തം, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചും ദുരന്തനിവാരണ മാർഗങ്ങളെയും സുരക്ഷ പ്രവർത്തനങ്ങളെയും കുറിച്ച് മലപ്പുറം ഫയർ ഓഫീസിലെ അഗ്‌നി രക്ഷാ സേനാംഗം എം. മുരളി വിദ്യാർത്ഥിക്ക് ക്ലാസ് എടുത്തു.
തീപ്പിടുത്തമുണ്ടായാൽ അണക്കുന്ന രീതിയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി മോക്ക് ഡ്രിൽ നടത്തി. മലപ്പുറം അഗ്‌നി രക്ഷാ സേനാംഗം കെ.പി. ഷാജു, സ്‌കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി, പ്രൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ എൻ.കെ. ഫൈസൽ, പി. ഷെഫീഖ് അഹമ്മദ്, കെ. ജൗഹർ, വി. സജാദ്, ശ്രീരേഖ, കെ. നിജ എന്നിവർ സംബന്ധിച്ചു.