തിരുവനന്തപുരം- സോളാർ കേസിലെ പ്രതി സരിത നായരെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ എഫ്.ഐ.ആർ. ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും കെ.സി വേണുഗോപാൽ മന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി. 2012-ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് സരിത നൽകിയ മൊഴിയിലുണ്ടായിരുന്നത്. എഫ്.ഐ.ആറിലെ വിവരങ്ങൾ ഇന്നാണ് പുറത്തുവന്നത്.