കൊണ്ടോട്ടി - അലിഗഢ് മുസ്‌ലിം സർവകലാശാലയുമായി സഹകരിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ അന്താരാഷ്ട്ര ഇസ്‌ലാമിക് ഫിനാൻസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്കുറ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈജ്ഞാനിക പങ്കാളിത്തത്തോടെ അടുത്ത മാസം മൂന്നിനാണ് സമ്മേളനം. കോളേജ് ഇക്കണോമിക്‌സ് ആന്റ് ഇസ്‌ലാമിക് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ വിവധ സർവകലാശാലകളിലെ അക്കാദമീഷ്യൻമാർ, ഗവേഷകൻമാർ, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾ, ബിസിനസ് രംഗത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിനിധികൾ, കോർപറേറ്റുകൾ എന്നിവർക്കാണ് പ്രവേശനം.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇസ്‌ലാമിക ഫിനാൻസിനെ പരിചയപ്പെടുത്തുക, സാമ്പത്തിക നീതിയും സമത്വവും വിഭാവനം ചെയ്യുന്ന പലിശ രഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക, പങ്കാളിത്ത നിക്ഷേപ ഉത്പാദന രീതികളായ വ്യത്യസ്ത ബാങ്കിംഗ് വിനിമയ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുക, പൊതുജനങ്ങൾക്കും യുവാക്കൾക്കും ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങളിൽ അവബോധം നൽകുക, ഈ രംഗത്തെ തൊഴിലവസരങ്ങളും ജോലി സാധ്യതകളും പരിചയപ്പെടുത്തുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ.സയ്യിദ് മുഹമ്മദ് ശാക്കിർ അധ്യക്ഷത വഹിച്ചു. അറബിക് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. പി.എൻ അബ്ദുൽ അഹദ്, ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ പ്രൊഫ. കെ.പി. അബ്ദുൽ റഷീദ്, ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് പ്രൊഫ. പി.കെ.ഇബ്രാഹീം, ഡോ. ടി.കെ.യൂസുഫ്, ഡോ. കെ. ശൈഖ് മുഹമ്മദ്, എൻ.മുഹമ്മദലി, പി.ഇസ്ഹാഖ്, ബഷീർ മഞ്ചേരി, അബ്ദുൽ മുനീർ, ഡോ. സി.എം.സാബിർ നവാസ്, സി. കെ മുഹമ്മദ് ബഷീർ, ഡോ. ടി.പി.മുഅ്തസിം ബില്ലാ, ജംഷീർ, പ്രൊഫ. എം.എ.മുഹമ്മദ് ഹാശിമി, നൗഫൽ, നവാസ് അൻസാരി, അബ്ദുസമദ് ഇരിവേറ്റി, ഹഫ്‌സത്ത്, പി.പി സലാഹുദ്ദീൻ, അഹമ്മദ് ബഷീർ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.