റിയാദ്- ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് വാക്കേറ്റത്തിനും സംഘർഷത്തിനുമിടെ മരണപ്പെട്ട കാര്യം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിഞ്ഞിരുന്നില്ലെന്ന് സൗദി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ജമാൽ ഖശോഗിയെ വധിക്കുന്നതിനോ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുന്നതിനോ സൗദി അറേബ്യ ഉത്തരവിട്ടിട്ടില്ലായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിമത പ്രവർത്തകരെ സൗദിയിൽ തിരിച്ചെത്തിക്കണമെന്നാണ് ജനറൽ ഇന്റലിജൻസ് ഏജൻസി എന്നും ഉത്തരവിട്ടിരുന്നത്.
സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തു കൊണ്ടുവരുമെന്ന് സൗദി അറേബ്യ ദിവസങ്ങൾക്കു മുമ്പ് ഉറപ്പു നൽകിയിരുന്നു.