കാസർക്കോട്- മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖ് അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലർച്ചെ കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഇതിനിടെ കടുത്ത പനിയും ബാധിച്ചു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.എച്ച് കുഞമ്പുവിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ. സുരേന്ദ്രനെയാണ് പി.ബി അബ്ദുൽ റസാഖ് പരാജയപ്പെടുത്തിയത്. മൃതദേഹം നായൻമാർമൂല യിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.