അബുദാബി- അജ്മാനില്‍ വീടിന് തീപ്പിടിച്ച് 69 കാരനും രണ്ട് പേരക്കുട്ടികളും മരിച്ചു. നാലും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. തീപ്പിടിത്തത്തില്‍ ഫ്‌ളാറ്റ് കത്തിയമര്‍ന്നു. ഫ്‌ളാറ്റില്‍നിന്ന് പുക ഉയരുന്നത് കണ്ട വഴിപോക്കനാണ് പോലീസിനെ വിവരമറിയിച്ചത്. ആറു നിലകെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു ഫ്‌ളാറ്റ്. പോലീസെത്തി പൊള്ളലേറ്റ നിലയില്‍ കഴിഞ്ഞ വൃദ്ധനേയും കുട്ടികളേയും ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പുക ശ്വസിച്ചതാണ് മരണകാരണം.