Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് എയർപോർട്ടിൽ ലോജിസ്റ്റിക് സോൺ വരുന്നു

റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ സമ്പൂർണ ലോജിസ്റ്റിക്   സോൺ സ്ഥാപിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തവിട്ടു. രാജകൽപന ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പരസ്യപ്പെടുത്തി. ഉൽപന്നങ്ങളുടെ റിപ്പയറിംഗ്, സംസ്‌കരണം, അസംബ്ലിംഗ്, സംഭരണം, തരംതിരിക്കൽ, പാക്കിംഗ്, വിതരണം, വ്യാപാരം, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക് സേവനങ്ങൾ, അധിക മൂല്യമുള്ള സേവനങ്ങൾ, വിൽപനാനന്തര സേവനം, ഇലക്‌ട്രോണിക് മാലിന്യ പുനഃചംക്രമണം അടക്കമുള്ള പ്രവർത്തനങ്ങളും സേവനങ്ങളുമാണ് ലോജിസ്റ്റിക സോണിലുണ്ടാവുക. മികച്ച നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് ലോജിസ്റ്റിക്  സോൺ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നു. 
രാജ്യത്തെ മറ്റു എയർപോർട്ടുകളിലും സമാന രീതിയിൽ ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുന്നതിന് ലോജിസ്റ്റിക്  സോൺ നിയമം അനുവദിക്കുന്നുണ്ട്. ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുന്ന ചുമതല കിരീടാവകാശി അധ്യക്ഷനായ സാമ്പത്തിക, വികസന സമിതിക്കാണ്. ലോജിസ്റ്റിക് സോണുകളിലെ സ്ഥാപനങ്ങൾക്ക് കസ്റ്റംസ് തീരുവയും മൂല്യവർധിത നികുതിയും ബാധകമായിരിക്കില്ല. വിദേശങ്ങളിൽ നിന്ന് വായ്പകളെടുക്കുന്നതിലും മൂലധനം വീണ്ടെടുക്കുന്നതിലും വരുമാനങ്ങളും ലാഭങ്ങളും വിദേശങ്ങളിലേക്ക് അയക്കുന്നതിലും ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് യാതൊരുവിധ സാമ്പത്തിക നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല. 


-- 

Latest News