കൊച്ചി- പറവൂർസ്വദേശി പ്രതിഭ സായി മിസ് കേരള കിരീടംചൂടി. പാലക്കാട് സ്വദേശികളായ വിബിത വിജയൻ രണ്ടാംസ്ഥാനവും, ഹരിത നായർ മൂന്നാംസ്ഥാനവും നേടി. മിസ് ബ്യൂട്ടിഫുൾ വോയ്‌സ് ടൈറ്റിൽ സിസസോയ സ്വന്തമാക്കി. സിതാര വിജയനാണ് മിസ് ഇൻസ്റ്റാ ഫെയ്‌സ്. ദിവ്യ മാരിയറ്റ്‌സാലോയാണ് മിസ് ഫിറ്റ്‌നെസ്.
സാനി സാബു മിസ്ടാലന്റഡ് ടൈറ്റിൽ സ്വന്തമാക്കി. മിസ്‌ഷെഫ് ആയി റോസ്‌ലിൻ റോയിയെയും മിസ് ഫിലാന്ത്രോപിസ്റ്റായി നികിത തോമസിനെയും തിരഞ്ഞെടുത്തു.
കൈത്തറി മേഖലയ്ക്കു പ്രാധാന്യം നൽകുന്നതായിരുന്നു ഇത്തവണത്തെ മത്സരം. നാലു റൗണ്ടുകളിലായി നാലുമണിക്കൂറിലേറെ നീണ്ടുനിന്ന മത്സരത്തിലൂടെയായിരുന്നു മിസ്‌കേരള വിജയിയെ തിരഞ്ഞെടുത്തത്. മലയാളത്തിന്റെ സുന്ദരിപ്പട്ടം നിർണ്ണയിക്കുന്ന മിസ്‌കേരള മത്സരത്തിനു അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരക്കുന്ന വേദിയിൽ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 മലയാളി പെൺകുട്ടികളാണ് മത്സരിച്ചത്.
ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതിഭല്ല, സിനിമാതാരം രാഹുൽ മാധവ്, സൈബി ജോസ് കിടങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
ഇമ്പ്രെസാരിയോ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയാണ് മിസ്‌കേരള മത്സരത്തിന്റെസംഘാടകർ.