ഇടുക്കി- കാട്ടുമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗ സംഘത്തെ ആദിവാസി കോളനിയില്‍ നിന്നും വനപാലകര്‍ അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കല്‍നിന്നും 18 കിലോ തൂക്കം വരുന്ന ചത്ത മുള്ളന്‍പന്നിയേയും ഉടുമ്പിനേയും പിടിച്ചെടുത്തു. അടിമാലി ചിന്നപ്പാറക്കുടി നിവാസികളായ അഭിലാഷ് (28), മക്കുംചാലില്‍ വീട്ടില്‍ മനു(19), കുഞ്ഞപ്പന്‍ (50), കുഞ്ഞപ്പന്റെ മക്കളായ റെജി (28), രഞ്ജന്‍ (20) എന്നിവരെയാണ് കാട്ടിറച്ചിയുമായി അടിമാലി കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്.
നിരന്തരം കല്ലിനെറിഞ്ഞ് കാട്ടുമൃഗങ്ങളെ അവശരാക്കിയ ശേഷം ചാക്കുപയോഗിച്ചോ തുണിയുപയോഗിച്ചോ
മൃഗങ്ങളെ പിടികൂടുകയാണ് ഇവരുടെ രീതിയെന്ന് വനപാലകര്‍ പറഞ്ഞു. ആദിവാസി കോളനിക്ക് സമീപമുള്ള പടിയള റിസര്‍വ് ഫോറസ്റ്റ് കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘമാണ് പിടിയിലായതെന്നും കാട്ടിറച്ചി വില്‍പനയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ അഖില്‍ നാരായണന്‍ പറഞ്ഞു.