തിരുവനന്തപുരം- സുപ്രീം കോടതി വിധിക്ക് പിന്നീലെ ശബരിമലയിലേക്ക് മല കയറാനെത്തിയ രണ്ടു യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ഒരു മലയാളി യുവതിയെയും ആന്ധപ്രദേശിൽനിന്നുള്ള സംഘത്തിലെ യുവതിയെയുമാണ് പ്രതിഷേധക്കാർ തടഞ്ഞത്. സ്വാമി അയ്യപ്പൻ റോഡു വഴി മല കയറാനെത്തിയ സംഘത്തെ പ്രതിഷേധക്കാർ തടയുകയായിരുന്നു. തുടർന്ന് ഇവർ തിരിച്ചിറങ്ങി.
ചേർത്തല സ്വദേശി ലിബിയാണ് മല കയറാനെത്തിയ മലയാളി യുവതി. വ്രതമെടുത്താണ് എത്തിയതെന്ന് ലിബി പറഞ്ഞു. അതേസമയം, പ്രദേശത്ത് സംഘർഷം തുടരുകയാണ്. അതേസമയം, താൻ നിരീശ്വരവാദിയാണെന്ന് ലിബി തന്നെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ശബരിമലയിലേക്ക് പോകുന്നതിന്റെ ലക്ഷ്യമെന്നും ഇവർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞിരുന്നു.