കുവൈത്ത് സിറ്റി- അത്യാധുനിക വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളീറ്റ് നവീകരിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്. എയര്‍ബസ് എ-330800 നിയോ ഇനത്തില്‍പ്പെട്ട എട്ട് വിമാനങ്ങള്‍ വാങ്ങാന്‍ കുവൈത്ത് എയര്‍വേസ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസിമും എയര്‍ ബസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ ഷെറാറും ഫ്രാന്‍സില്‍ കരാര്‍ ഒപ്പുവച്ചു. 2026 നകം വിമാനങ്ങള്‍ കുവൈത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ ബസ് കമ്പനിയുമായി ഇടപാട് സംബന്ധിച്ച് അഞ്ച് മാസമായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കുവൈത്ത് എയര്‍വെയ്‌സിന്റെ യൂറോപ്പിലേക്കുള്ള വിമാന സര്‍വീസ് അടുത്തയാഴ്ച മുതല്‍ രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനല്‍ വഴി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള സര്‍വീസും ഈ ടെര്‍മിനലിലേക്ക് മാറ്റും.