കോഴിക്കോട്- പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം. അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ വി.പ്രവീണ്‍ രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് നാലു വരെ നീണ്ടു.
പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ കോഴിക്കോട്ട് വെച്ച് ചോദ്യം ചെയ്തത്. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ്, വിദേശ സഹായം, ഫെമ ലംഘനം എന്നിവയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വിവരങ്ങള്‍ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍, സാമ്പത്തിക വിനിമയങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ പീസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയല്ലെന്നുമാണ് അക്ബര്‍ നല്‍കിയ മറുപടി. രേഖകള്‍ ഒരു മാസത്തിനുള്ളില്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.