Sorry, you need to enable JavaScript to visit this website.

ജനാദ്രിയ ഫെസ്റ്റിവൽ ഡിസംബർ 31 ന്

റിയാദ് - നാഷണൽ ഗാർഡ് മന്ത്രാലയം വർഷാവർഷം സംഘടിപ്പിക്കുന്ന ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലിന് ഡിസംബർ 31 ന് തിരശ്ശീല ഉയരും. മുപ്പത്തിമൂന്നാമത് ജനാദ്രിയ ഫെസ്റ്റിവൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ജനാദ്രിയ ഫെസ്റ്റിവൽ വിശിഷ്ടാതിഥി രാജ്യം ഇന്തോനേഷ്യയാണ്. കഴിഞ്ഞ കൊല്ലം ഇന്ത്യയായിരുന്നു വിശിഷ്ടാതിഥി രാജ്യം. 
സൗദി അറേബ്യയുടെ സമ്പമായ സാംസാകാരിക പാരമ്പര്യത്തിലേക്ക് വാതായനം തുറക്കുന്ന ജനാദ്രിയ ഫെസ്റ്റിവൽ നാഷണൽ ഗാർഡ് മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളിലെ പൈതൃകവും സംസ്‌കാരങ്ങളും കലാരൂപങ്ങളും പാരമ്പര്യ വ്യവസായങ്ങളും കൈത്തൊഴിലുകളും ഭക്ഷണങ്ങളും മറ്റും അടുത്തറിയാൻ സഹായിക്കു പവലിയനുകൾ ഫെസ്റ്റിവൽ നഗരിയിലുണ്ടാകും. എല്ലാ പ്രവിശ്യകളുടെയും പവലിയനുകൾക്കു പുറമെ മന്ത്രാലയങ്ങളും സർക്കാർ, സ്വകാര്യ വകുപ്പുകളും ഗൾഫ് രാജ്യങ്ങളും പവലിയനുകൾ ഒരുക്കും. 
ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക, സാഹിത്യ പരിപാടികളിൽ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളിൽ നിന്നുമുള്ള സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും പങ്കെടുക്കും. സെമിനാറുകളും പ്രഭാഷണങ്ങളും കവിയരങ്ങുകളും നാടകങ്ങളും അടക്കം വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ ഫെസ്റ്റിവലിനിടെ അരങ്ങേറും.  

Latest News