കൊച്ചി - മിസ് കേരള-2018 ഒക്‌ടോബർ 16 ന് വൈകിട്ട് 6.30 ന് ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. തുളസി വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. 22 മത്സരാർത്ഥികളിൽ നിന്നാണ് മിസ് കേരളയെ തെരഞ്ഞെടുക്കുന്നത്.
മുരളിമേനോൻ, നൂതൻ മനോഹർ ഫാഷൻ കൊറിയോഗ്രഫറായ പ്രിയങ്ക ഷാതുടങ്ങിയവർ മത്സരാർത്ഥികൾക്ക് പരിശീലനം നൽകും. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിന്റെ നേതൃത്വത്തിൽ പാചക റാണിയെ കണ്ടെത്തുന്നതിനായി മിസ്‌കുലിനറി എന്നൊരു മത്സരവും ഇതിന്റെ ഭാഗമായി നടത്തി.
മിസ് വോയിസ്, മിസ് ബ്യൂട്ടിഫുൾഹെയർ, മിസ് ഫിറ്റ്‌നസ് തുടങ്ങി ഒമ്പതോളം സബ്‌ടൈറ്റിൽസുംമിസ് കേരളയിലൂടെ തെരഞ്ഞെടുക്കും. ഇത്തവണ ആദ്യമായി മിസ്‌കേരളാ മത്സരത്തിന്റെ ലൈവ്‌സ്ട്രീമിങ് ഉണ്ടാവും. https://www.tecgtheater.com/liveevent/misskerala2018 എന്ന വെബ്‌സൈറ്റിൽ മത്സരം തൽസമയം കാണാം നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന മത്സരത്തിന്റെ വിധി നിർണയത്തിൽ ഇന്ത്യയിലെ മുൻനിര ഡിസൈനർമാരും സിനിമാ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഭാഗമാകും. കൈത്തറി മേഖലയ്ക്ക് മിസ് കേരളയിൽ പ്രാധാന്യം നൽകും. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും സന്ദേശം നൽകി ഇന്ത്യയുടെ തന്നെ ആത്മാവായ തനത് നെയ്ത്ത് മേഖലകളെ കൈപിടിച്ചുയർത്താനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.