തിരുവനന്തപുരം- ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാറിന് അന്ത്യശാസനവുമായി ബി.ജെ.പി. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം നൽകാമെന്ന തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. തന്ത്രി കുടുംബവുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ വിശ്വാസമില്ലെന്നും പിള്ള വ്യക്തമാക്കി. ഈ മാസം പതിനെട്ടിന് ശബരിമല നട തുറക്കുമ്പോൾ വിശ്വാസികൾ സ്വീകരിക്കുന്ന ഏത് നിലപാടിനെയും അനുകൂലിക്കുമെന്നും പിള്ള അറിയിച്ചു. എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിള്ള. എൻ.ഡി.എ നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സെക്രട്ടറിയേറ്റ് നടയിൽ വൈകിട്ട് സമാപിക്കും.