ജിദ്ദ- അസീര്‍ പ്രവിശ്യയിലെ ജറാഷില്‍ പുരാവസ്തുക്കള്‍ക്കായുള്ള ഉല്‍ഖനനം തുടരാന്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റെജ് അധ്യക്ഷന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. ജറാഷില്‍ ഉല്‍ഖനനം നടത്തിവരുന്ന സംഘം മൂവ്വായിരം വര്‍ഷം വരെ പഴക്കമുള്ള മൂല്യമേറിയ പുരാവസ്തു ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 35 ദിവസത്തേക്കു കൂടി ഉല്‍ഖനം തുടരും. കിങ് ഖാലിദ് യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഉല്‍ഖനനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അസീര്‍ മേഖലാ പൈതൃക കമ്മീഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ഉംറ പറഞ്ഞു. അബഹക്കടുത്ത ജറാഷ് അസീര്‍ പ്രവിശ്യയിലേ ഏറ്റവും പ്രാധാന്യമേറിയ പുരാവസ്തു ശേഖരമുള്ള ഇടമാണ്. അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഇടംകൂടിയാണിത്.