Sorry, you need to enable JavaScript to visit this website.

ലുബാൻ യെമൻ തീരത്തേക്ക്; നജ്‌റാൻ ഭാഗങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

റിയാദ്- അറബിക്കടലിൽ രൂപപ്പെട്ട ലുബാൻ ചുഴലിക്കാറ്റ് യെമനിലേക്ക് 112 കിലോമീറ്റർ വേഗതയിൽ തീരത്തേക്കടുക്കുകയാണെന്ന് സൗദി അറേബ്യൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. നജ്‌റാനിലും തെക്കൻ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് കാരണം ഇന്നും നാളെയും കാറ്റിനും ഭേദപ്പെട്ട മഴക്കും സാധ്യതയുണ്ട്. നാളെ ജിസാനിലും അസീറിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്നും മിക്ക പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതത് മേഖലയിലെ സിവിൽ ഡിഫൻസും സർക്കാർ വകുപ്പുകളും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

Latest News