Sorry, you need to enable JavaScript to visit this website.

യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ബഹ്‌റൈന്‍ തെരഞ്ഞെടുക്കപ്പെട്ടു

മനാമ- ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ബഹ്‌റൈന്‍ അംഗമായി. 2019-2021 കാലാവധിയിലേക്കാണ് ബഹ്‌റൈന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 192 ല്‍ 165 വോട്ട് നേടിയാണ് വിജയം. എല്ലാ തലത്തിലും മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബഹ്‌റൈന്റെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് യു.എന്‍ സമിതിയിലെ വിജയമെന്ന് അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്ല അല്‍ ദോസരി പറഞ്ഞു.

 

Latest News