അബുദാബി- എമിറേറ്റിലെ വൈദ്യുതി ഉല്‍പാദനത്തില്‍ 4.9 ശതമാനം വര്‍ധന. 7.15 കോടി മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത്. 2016 നെക്കാള്‍ 4.9 ശതമാനം കൂടുതലാണിതെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ ബുക്ക് വ്യക്തമാക്കി. വൈദ്യുതി ഉല്‍പാദനത്തിലും ഉപയോഗത്തിലുമുണ്ടായ വര്‍ധന എമിറേറ്റിലെ സാമൂഹിക, സാമ്പത്തിക വികസനമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ച വൈദ്യുതിയില്‍ 2.71 ലക്ഷം പുനരുപയോഗ ഊര്‍ജമാണ്.
പ്രതിദിന ആളോഹരി ജലോപയോഗം അര ശതമാനം കുറഞ്ഞ് ഒരു ക്യൂബിക് മീറ്ററായി. കഴിഞ്ഞ വര്‍ഷം 11.12 ലക്ഷം ക്യുബിക് മീറ്റര്‍ സമുദ്ര ജലമാണ് ശുദ്ധീകരിച്ചത്. ഇതില്‍ 11.01 ലക്ഷം ക്യുബിക് മീറ്റര്‍ ഉപയോഗിച്ചു. അബുദാബി നഗരത്തിലാണ് 60.3 ശതമാനവും ജലം ഉപയോഗിച്ചത്. അല്‍ഐന്‍ 25.5, ദഫ്‌റ 12.1 എന്നിങ്ങനെയാണ് മറ്റു ഭാഗങ്ങളിലെ ജലോപയോഗ തോത്.