ദോഹ- ഖത്തറില്‍ തലശ്ശേരി സ്വദേശിയായ പംബ്ലിംഗ് തൊഴിലാളി ജോലിക്കിടയില്‍ വീണു മരിച്ചു. തലശ്ശേരി കോണോര്‍ വയലിലെ അസീനാസില്‍ എം.കെ. അന്‍ഷാദ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. അഞ്ച് വര്‍ഷമായി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
പരേതരായ മണക്കണ്ടത്തില്‍ ഉമ്മര്‍, നബീസു എന്നിവരുടെ മകനായിരുന്നു. സനഹയാണ് ഭാര്യ. മക്കള്‍: ഫാത്തിമ സുഹ, ഫാത്തിമ റിയ, മുഹമ്മദ് അന്‍ഷാദ്. സഹോദരങ്ങള്‍: മഷൂദ്, റഹീം, റിയാസ്, ഷാഹിന, അഫ്‌സത്ത്, നസറത്ത്.
രണ്ടു മാസം മുമ്പാണ് പുതിയ വീടിന്റെ ഗൃഹപ്രവേശനം നടത്തി അവധിക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയത്. മയ്യിത്ത് ഖത്തറില്‍ ഖബറടക്കി.