കൊച്ചി- തൃപ്പുണിത്തുറയിലും തൃശൂര്‍ കൊരട്ടിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ന്ന് 35 ലക്ഷം രൂപ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്്. തൃപ്പുണിത്തുറ ഇരുമ്പത്തെ എസ്.ബി.ഐ എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മെഷീന്‍ പൊളിച്ചത്. എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ സ്േ്രപ പെയിന്റടിച്ച് മറച്ചിട്ടുണ്ട്. ഇവിടെ നിന്ന് 25 ലക്ഷം രൂപയാണ് മോഷണം പോയത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലും സമാന രീതിയിലാണ് കവര്‍ച്ച. സ്‌പ്രെ പെയ്ന്റടിച്ച് കാമറി മറച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. ഇവിടെ നിന്നും 11 ലക്ഷത്തോളം രൂപ മോഷ്ടിക്കപ്പട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി രണ്ടിടത്തും പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.