Sorry, you need to enable JavaScript to visit this website.

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ആത്മഹത്യാപരമായ കൂട്ടുകെട്ട്- വിജയരാഘവൻ

തിരുവനന്തപുരം- ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ആത്മഹത്യാപരമായ കൂട്ടുകെട്ടാണുണ്ടാക്കുന്നതെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. രണ്ടാം വിമോചനസമരമെന്ന തരത്തിലാണ് സർക്കാറിനെ നേരിടുന്നത്. ഇതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തുവരുമെന്നും വിജയരാഘവൻ വ്യക്തമാക്കി. ആളുകളെ ബോധവത്കരിച്ചാൽ സമരമുഖത്തുള്ള നിരവധി പേർ തിരിച്ചെത്തുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
 

Latest News