കൊച്ചി- മന്ത്രി എം. എം മണിയുടെ പ്രസംഗം ഗൗരവമേറിയതാണെന്നും പോലീസ് ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി. മണിയുടെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും സ്ത്രീകളെ മോശമായി പരാമർശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മന്ത്രിയുടെ പരാമർശം മാധ്യമപ്രവർത്തകരെ പറ്റിയാണെന്നും സർക്കാർ പറഞ്ഞു. മാധ്യമ പ്രവർത്തകരെ പറ്റി എന്തും പറയാമെന്നാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവർത്തകർക്കും പൗരാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മന്ത്രി എം.എം മണിയുടെ പ്രസംഗത്തിനെതിരെ ജോർജ് വട്ടക്കുഴി നൽകിയ ഹരജിയിലാണ് പരാമർശം. മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.