ദുബായ്- ജബല്‍ അലിയിലെ മലിനജലക്കുഴലില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി മരിച്ചു. മറ്റൊരാളെ പോലീസ് രക്ഷപ്പെടുത്തി. 20 മീറ്റര്‍ ആഴത്തിലുള്ള പൈപ്പിനുള്ളിലാണ് തൊഴിലാളി കുടുങ്ങിയത്.
കുഴലിനുള്ളിലെ രാസവാതകം ശ്വസിച്ചാണ് മരണമെന്ന് കരുതുന്നു. കുഴഞ്ഞുവീണ രണ്ടാമത്തെ തൊഴിലാളിയെ പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രിയിലെത്തിച്ചു.