മസ്കത്ത്- ദോഫാര്‍, യെമന്‍ തീരത്തേക്ക് നീങ്ങുന്ന ലുബാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കാറ്റഗറി ഒന്നില്‍പെടുന്ന ശക്തമായ കാറ്റായി മാറി. കനത്ത മഴക്കും ശക്തമായ തിരമാലകള്‍ക്കും ഇത് ഇടയാക്കും. ലുബാന്റെ ദിശ നിര്‍ണയിച്ചുവരികയാണെന്നും കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തുംവിധം ഇത് ശക്തിപ്രാപിക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷകന്‍ മുഹമ്മദ് അല്‍ ശൈദാനി പറഞ്ഞു.
സലാല, അല്‍ വുസ്ത തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയും ശനിയുമായി 300 മില്ലിമീറ്റര്‍ മഴയാണ് കണക്കാക്കിയിട്ടുള്ളത്. യെമന്‍-ഒമാന്‍ അതിര്‍ത്തിയായ ദോഫറിലേക്കാണ് ലുബാന്‍ നീങ്ങുന്നത്. പതിനഞ്ചാം തീയതിയോടെ ഇത് പൂര്‍ണമായും യെമനിലേക്ക് മാറും.