കൊണ്ടോട്ടി-കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയർലൈൻസിന്റെ ഇന്ത്യയിലെ കൺട്രി മാനേജർ ഇബ്രാഹീം എം. അൽഖുബി കരിപ്പൂർ സന്ദർശിച്ചു. സൗദി എയർലൈൻസിന് ഡി.ജി.സി.എ അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും തിരുവനന്തപുരം സർവീസിനെ ചൊല്ലി സർവീസ് ആരംഭിക്കാനായിട്ടില്ല.
കരിപ്പൂരിൽ പുതിയ ടെർമിനൽ, എയർപോർട്ട് അഥോറിറ്റി സൗദി എയർലൈൻസിന് നൽകുന്ന ഓഫീസ് സ്ഥലം തുടങ്ങിയവ മാനേജർ സന്ദർശിച്ചു. കരിപ്പൂരിലെ ഉദ്യോഗസ്ഥരും മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.