അബുദാബി- രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്കുള്ള ചരിത്ര യാത്രക്കൊരുങ്ങുകയാണ് രണ്ട് എമിറാത്തി യുവാക്കള്‍. ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ യു.എ.ഇ യാത്രികരാവാന്‍ മോസ്‌കോയിലെ യുറി ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു ഹസ്സ അല്‍ മന്‍സൂരിയും (34) ,സുല്‍ത്താന്‍ അല്‍ നെയാദിയും.
അടുത്ത വര്‍ഷം ഏപ്രിലിലാണ് സോയുസ് റോക്കറ്റില്‍ ഇരുവരും കുതിച്ചുയരുക. ഇതിനായുള്ള തീവ്രപരിശീലനമാണ് ഇരുവരേയും കാത്തിരിക്കുന്നത്.
ട്രെയിനിംഗിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടത് ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ്. എമിറേറ്റിനെ രാജ്യാന്തര സ്‌പേസ് സമൂഹത്തിലെ സുപ്രധാന പങ്കാളിയാക്കി മാറ്റുന്ന ചരിത്രപ്രധാന നിമിഷത്തിനാണ് ഈ യുവാക്കള്‍ നേതൃത്വമേകുന്നതെന്ന് കിരീടാവകാശി പറഞ്ഞു.
രണ്ടു പേരില്‍ ഒരാള്‍ക്ക് മാത്രമേ ബഹിരാകാശ യാത്ര സാധ്യമാകൂ. പരിശീലനത്തില്‍ മികവുകാട്ടുകയും ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നവരായിരിക്കും തെരഞ്ഞെടുക്കപ്പെടുക. ബഹിരാകാശ യാത്രക്ക് സമാനമായി, ഉയര്‍ന്ന ഗ്രാവിറ്റേഷനല്‍ സ്പീഡില്‍ ഇരുവരേയും പരിശീലിപ്പിക്കും. സ്‌പേസ് സ്റ്റേഷനിലെ സവിശേഷമായ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാനുള്ള പരിശീലവും പദ്ധതിയുടെ ഭാഗമാണ്.