Sorry, you need to enable JavaScript to visit this website.

ഓളപ്പരപ്പില്‍ മത്സരപുളകം; അബുദാബി ബോട്ട് ഷോ 17 മുതല്‍

അബുദാബി- ഓളപ്പരപ്പില്‍ മത്സരപുളകം തീര്‍ത്ത് രാജ്യാന്തര ബോട്ട് ഷോക്ക് അബുദാബി ഒരുങ്ങുന്നു. പ്രഥമ അബുദാബി രാജ്യാന്തര ബോട്ട് ഷോ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ അഡ്‌നക് മറീനയിലാണ് അരങ്ങേറുക. അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്തിലാണ് പരിപാടി.

സാങ്കേതിക വിദ്യ അത്ഭുതം തീര്‍ക്കുന്ന ആധുനിക ജലയാനങ്ങള്‍ മേളയെ വ്യതിരിക്തമാക്കും. ഗള്‍ഫ് മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ബോട്ടുകളും അനുബന്ധ ഉല്‍പന്നങ്ങളും ബോട്ട് ഷോയിലൂടെ പുറത്തിറക്കും.

ബോട്ട് ഷോക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അഡ്‌നെക് ഗ്രൂപ്പ് സി.ഇ.ഒ ഹുമൈദ് മത്തര്‍ അല്‍ ദാഹിരി പറഞ്ഞു. മെയ്ക്കിങ് വെയ്‌സ് എക്രോസ് മിഡില്‍ ഈസ്റ്റ് എന്നതാണ് ഇത്തവണ പ്രമേയം.
അമേരിക്ക, യു.കെ, ജര്‍മനി, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി 25 രാജ്യങ്ങളിലെ 270 കമ്പനികളാണ് ബോട്ട് ഷോയില്‍ അണിനിരക്കുക. ഇതില്‍ 48 ശതമാനവും പ്രാദേശിക കമ്പനികളാണ്.

വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന ബോട്ട് ഷോയോടനുബന്ധിച്ച് ജല കായികമേളയും ഒരുക്കുന്നുണ്ട്. ബിസിനസ് ടൂറിസത്തിന്റെറ ആസ്ഥാനമായി അബുദാബിയെ മാറ്റുന്നതില്‍ ബോട്ട് ഷോ വലിയ പങ്കു വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

Latest News