കുവൈത്ത് സിറ്റി- ഗര്‍ഭഛിദ്രം വരെ നടത്തുന്ന ഡോക്ടര്‍. ഒടുവില്‍ പിടിയിലായപ്പോള്‍ ബഖാല നടത്തിപ്പുകാരന്‍. കുവൈത്തില്‍ ഡോക്ടറായി വിലസിയ ഇന്ത്യക്കാരനും കൂട്ടാളികളായ രണ്ട് ബംഗ്ലാദേശികളും പിടിയിലായി.
ആശുപത്രിയില്‍നിന്ന് വ്യാജ ഡോക്ടര്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു ബംഗാളികള്‍ക്ക്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ചികിത്സ പുരോഗമിക്കെ, കൈയോടെ പിടിയിലായി. ചെറിയ ചെറിയ അസുഖങ്ങളുള്ളവരെയാണ് ഇയാള്‍ ചികിത്സിച്ചത്. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താനും ഇയാള്‍ സഹായിച്ചതായി വിവരമുണ്ട്.
ആരോഗ്യ മന്ത്രാലയത്തില്‍ ജോലിയുള്ള രണ്ട് ബംഗ്ലാദേശുകാര്‍ അവിടെനിന്നു മോഷ്ടിക്കുന്ന മരുന്നുകളാണ് നാല്‍പത്തിരണ്ടുകാരനായ "ഡോക്ടര്‍ക്ക്' എത്തിച്ചിരുന്നത്. മറ്റൊരൊള്‍ കൂടി സംഘത്തിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.