Sorry, you need to enable JavaScript to visit this website.

അവയവദാനം നടത്താന്‍ അനുമതി നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കത്ത് - 18 വയസ്സിനു മുകളിലുള്ള,  ജീവിച്ചിരിക്കുന്നവരില്‍നിന്നും മരിച്ചവരില്‍നിന്നും അവയവങ്ങള്‍ സ്വീകരിക്കാന്‍ ഒമാനില്‍ അനുമതി. ബന്ധത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് അവയവം ദാനം സാധിക്കുക. ബന്ധുക്കള്‍ അല്ലാത്തവര്‍ക്ക് അവയവം ദാനം ചെയ്യാന്‍  ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം.

ജീവിച്ചിരിക്കുന്നവരുടെ സമ്മതപത്രം സമര്‍പ്പിച്ചാല്‍ അവയവം സ്വീകരിക്കാമെങ്കിലും മരിച്ചവരുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്.  ഇവര്‍ ജീവിച്ചിരിക്കെ തയാറാക്കിയ സമ്മതപത്രം ആരോഗ്യ മന്ത്രാലയത്തില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം, ഇവരുടെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മതപത്രം സമര്‍പ്പിക്കണം. ആശുപത്രികള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനു മൂന്നു ഡോക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറഞ്ഞു.

 

Latest News