ജിദ്ദ- (www.malayalamnewsdaily.com) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രധാന കെട്ടിടം ഒഴിയുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്കു കടന്നുവെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് സൂചന. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും കെട്ടിട ഉടമയും തമ്മില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പറയുന്നു. വാടക പ്രശ്‌നത്തില്‍ ഉടമ എത്രമാത്രം വിട്ടുവീഴ്ചക്ക് തയാറാകുമെന്ന് വ്യക്തമല്ല.
'സേവ് ഇന്ത്യന്‍ സ്‌കൂള്‍' കാമ്പയിനമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും മുന്നോട്ടു പോകുന്നതിനിടെയാണ് അനകൂല സൂചന. കോടതി നോട്ടീസ് പ്രകാരം സ്‌കൂള്‍ കെട്ടിടം ഉടമക്ക് ഒഴിഞ്ഞുകൊടുക്കേണ്ട തീയതി നാളെയാണ്.