റിയാദ്- അടുത്ത വെള്ളിയാഴ്ച്ച റിയാദിൽ നടക്കാനിരിക്കുന്ന സൗദി അറേബ്യ-ബ്രസീൽ ഫുട്‌ബോൾ മത്സരത്തിന്റെ ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴി വാങ്ങാം. 30 റിയാൽ മുതല് 850 റയാൽ വരെയുള്ള ടിക്കറ്റുകളാണുള്ളത്. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ രാത്രി ഒൻപതിനാണ് മത്സരം. എ മുതൽ ജി കാറ്റഗറി വരെ മുപ്പത് റിയാൽ, ഫാമിലി എച്ച് 30 റിയാൽ, ഫാമിലി ഐ 30 റിയാൽ, വി.ഐ.പി സിംഗിൾ 850, വി.ഐ.പി ഫാമിലി 650 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഈ മാസം പതിനാലിന് നടക്കുന്ന ഇറാഖ്-അർജന്റീന മത്സരത്തിന്റെ ടിക്കറ്റുകളുടെ വിൽപനയും തുടങ്ങി. പതിനഞ്ച് റിയാൽ മുതൽ 750 റിയാൽ വരെയാണ് നിരക്ക്.
ടിക്കറ്റുകൾ വാങ്ങാനുള്ള ലിങ്ക്