ദമാം- സൗദി അറേബ്യയിലെ ദമാമിലുണ്ടായ കാറപകടത്തില്‍ മലയാളിയടക്കം രണ്ട് മരണം. തൃത്താല സ്വദേശി ബഷീറും തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. ഗുരതരമായി പരിക്കേറ്റ ഹൈദരബാദ് സ്വദേശി ആശുപത്രിയിലാണ്. ദമാമിലെ അബ്കൈക്കില്‍ വെച്ചാണ് അപകടം. റിയാദിലേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടകാരണം.
റിയാദിലെ റോയല്‍ ഫുട്‌ബോള്‍ ക്ലബ് ഭാരവാഹിയായിരുന്നു ബഷീര്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ അലി നേരത്തെ സൗദിയില്‍ തന്നെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചിരുന്നു.
റിയാദിലെ റോയല്‍ ഫുട്‌ബോള്‍ ക്ലബ് ഭാരവാഹിയായിരുന്നു ബഷീര്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ അലി നേരത്തെ സൗദിയില്‍ തന്നെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചിരുന്നു.