Sorry, you need to enable JavaScript to visit this website.

വടക്കൻ അതിർത്തി  പ്രവിശ്യയിൽ വൻ മയക്കുമരുന്ന് വേട്ട

വടക്കൻ അതിർത്തിയിൽ സുരക്ഷാസേന പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം.

അറാർ - (www.malayalamnewsdaily.com) വടക്കൻ അതിർത്തി പ്രവിശ്യയിലൂടെ രാജ്യത്തേക്ക് വൻതോതിൽ  മയക്കുമരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സുരക്ഷാസേന വിഫലമാക്കി. അതിവിദഗ്ധമായ രീതിയിൽ മോട്ടോർ ബൈക്കിൽ ഒളിപ്പിച്ച് നിരോധിത ലഹരി ഗുളികയായ ആംഫിറ്റാമിൻ കടത്താനുള്ള ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞതെന്ന് വടക്കൻ നാവിക അതിർത്തി സുരക്ഷാസേന വക്താവ് കേണൽ സാഹിർ ബിൻ മുഹമ്മദ് അൽഹർബി അറിയിച്ചു. സൗദി ജോർദാൻ അതിർത്തിയിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് സംശയം തോന്നി ബൈക്ക് പരിശോധിക്കുന്നത്. 50 സഞ്ചികളിലായി സൂക്ഷിച്ച 49,830 ആംഫിറ്റാമിൻ ഗുളികളാണ് ബൈക്കിനകത്ത് നിന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. -www.malayalamnewsdaily.com

Latest News