ജിദ്ദ-ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടം തിരിച്ചുപിടിക്കണമെന്നാശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്നും സൗദി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരാതിയില്‍ വിവിധ സംസ്ഥാനക്കാരായ ധാരാളം പേര്‍ ഒപ്പിടുന്നുണ്ട്.
ആണ്‍കുട്ടികളുടെ വിഭാഗം പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രധാന കെട്ടിടം ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാടക വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ കോടതി ഉത്തരവ് നേടിയ കെട്ടിട ഉടമയുമായി പല തലങ്ങളിലും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.