ജിദ്ദ- സെന്റര്‍ പോയന്റ് ജീവനക്കാരനായ മലയാളി വാഹനാപടകത്തില്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷേഖ് മുതാറിന്റെ മകന്‍ ഷിജാര്‍ (41) ആണ് മരിച്ചത്. അല്‍ഖുംറയില്‍ വെച്ച് ഷിജാര്‍ സഞ്ചരിച്ചിരുന്ന ഡയ്‌ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. 15 വര്‍ഷത്തിലേറെയായി ഷിജാര്‍ ജിദ്ദയിലുണ്ട്. മാതാവ്: ഹൈറി. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷിഫ, ഷിഹ, ദിയാന്‍. സജീര്‍ സഹോദരനാണ്.
മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. നിയമ നടപടികളുടെ സഹായത്തിനായി കൊല്ലം പ്രവാസി സംഗമം ഭാരവാഹികളായ സലാം പോരുവഴി, സലീം, നുജൂം പോരുവഴി എന്നിവര്‍ രംഗത്തുണ്ട്.