റോം- പീഡനാരോപണമൊന്നും തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്ന് തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് സൂപ്പർ താരം സ്‌കോർ ചെയ്ത മത്സരത്തിൽ യൂവെന്റസ് 2-0 ന് യുഡിനീസിനെ തോൽപിച്ചു. ഇറ്റാലിയൻ ലീഗിൽ യൂവി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
37 ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മരിയോ മാൻഡുകിച്ചിന്റെ പാസിൽനിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. നാല് മിനിറ്റ് മുമ്പ് റോഡ്രിഗോ ബെന്റാങ്കർ യൂവിയുടെ ആദ്യ ഗോൾ നേടിയിരുന്നു.ക്രിസ്റ്റ്യാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന അമേരിക്കൻ മോഡലിന്റെ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരിക്കേയാണ് അതൊന്നും തന്റെ ഫോമിനെ ബാധിച്ചില്ലെന്ന് താരം തെളിയിച്ചത്. വിവാദത്തെത്തുടർന്ന് റൊണാൾഡോയുടെ സ്‌പോൺസർമാർ പിൻവലിയുന്നതായി വാർത്തയുണ്ടായിരുന്നു. യൂവെന്റസിന്റെ ഓഹരികൾക്ക് വൻതോതിൽ വിലയിടിയുകയും ചെയ്തു. റൊണാൾഡോക്ക് വിശ്രമം നൽകുന്ന കാര്യം ആലോചിക്കുമെന്ന് മത്സരത്തിനു മുമ്പ് യൂവി കോച്ച് മാസ്സിമിലിയാനോ അലെഗ്രി പറഞ്ഞിരുന്നു