ദുബായ് - അഭയാർഥി ക്യാമ്പിന് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഹുദൈദയിലെ ബനീ ജാബിർ ക്യാമ്പിലേക്കാണ് ഹൂത്തികൾ അക്രമണം നടത്തിയത്. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്യാമ്പാണിത്. മനുഷ്യാവകാശത്തിനും അന്താരാഷ്ട്ര മര്യാദകൾക്കും വിരുദ്ധമായാണ് ഹൂത്തികളുടെ അക്രമണമെന്നും ഇത് ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് സെന്റർ വ്യക്തമാക്കി. അക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ യു.എന്നിനോട് ആവശ്യപ്പെട്ടു.