ചെറുവത്തൂർ- ഭർതൃമതിയായ യുവതിയുടെ നഗ്ന ചിത്രങ്ങൾ വാട്‌സ്ആപ് ഉൾപ്പെടെയുള്ള നവമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പിലിക്കോട് കണ്ണങ്കൈയിലെ പൂഞ്ചക്കാടൻ വീട്ടിൽ ശ്രീജിത്തിനെ (28) ആണ് ചന്തേര എസ്.ഐ വിപിൻ ചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചന്തേര പോലീസ് പരിധിയിലുള്ള 35 കാരിയാണ് ഭർത്താവിനൊപ്പം എത്തി ശ്രീജിത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. രണ്ടു മക്കളുടെ അമ്മയാണ് യുവതി. ഭർത്താവ് ശബരിമലക്ക് പോയ സമയത്ത് എത്തിയ ശ്രീജിത്ത് തന്റെ സമ്മതമോ അറിവോ ഇല്ലാതെ മൊബൈൽ ഫോൺ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഏറെ നാളുകൾ കഴിഞ്ഞിട്ട് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കൾ മുഖാന്തിരം പ്രചരിപ്പിക്കുകയും ചെയ്ത് സമൂഹത്തിൽ അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയെന്നായിരുന്നു ഭർതൃമതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായ ടിപ്പർ ലോറി ഡ്രൈവറെന്ന് പോലീസ്പറഞ്ഞു.