തിരുവനന്തപുരം- എഴുത്തുകാരന്‍ കമല്‍ സി. ചവറ ഇസ്ലാം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവടക്കം മുന്‍നിര്‍ത്തി ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സെക്കുലറിസത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധത്തിനിടെയാണ് കമല്‍ വിശുദ്ധ വാചകം ചൊല്ലിയത്. കമല്‍ സി. നജ്മല്‍ എന്ന പേര് സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ഫാസിസം ശക്തിപ്രാപിച്ചതിനാല്‍ ഹിന്ദുവായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരകളോട് ഐക്യപ്പെടുകയല്ല, ഞാന്‍ ഇരയായി ജീവിക്കുകയാണ് ഇനി ചെയ്യുകയെന്നും കമല്‍ സി.ചവറ പറഞ്ഞു.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രവര്‍ത്തകരും നജ്മല്‍ ബാബുവിന് വേണ്ടി മയ്യിത്ത് നമസ്‌കരിച്ചു. നമസ്‌കാരത്തിന് എഴുത്തുകാരന്‍ വി. പ്രഭാകരന്‍ എന്ന ഷംസുദ്ദീന്‍ നേതൃത്വം നല്‍കി. അഭിലാഷ് പടച്ചേരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൗലവി, എഴുത്തുകാരന്‍ എ.എസ് അജിത്കുമാര്‍, പി.കെ. ഉസ്മാന്‍ സംസാരിച്ചു.